കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) പതിനൊന്നാമത് ബിരുദദാനച്ചടങ്ങ് 2026 ഫെബ്രുവരിയിൽ പനങ്ങാട് സർവ്വകലാശാലാ ആസ്ഥാനത്തു നടത്തുന്നതായിരിക്കും. ബഹുമാനപ്പെട്ട ചാൻസലർ ശ്രീ. ......
ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) സംഘടിപ്പിക്കുന്ന 2026 ഹാഫ് മാരത്തോണിന്റെ രണ്ടാം പതിപ്പിന്റെ വിശദാംശങ്ങൾ ബുധനാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഫെബ്രുവരി 10, 2026-ന് ലുസൈൽ ബൂളവാർഡിലാണ് മത്സരം നടക്കുന്നത്. ......
ദോഹ: FIFA അറബ് കപ്പ് ഖത്തർ 2025 മത്സരങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ 1 മുതൽ 9 വരെ ദോഹ മെട്രോയും ലുസൈൽ ട്രാം സേവനവും 2.5 മില്യണിൽ കൂടുതൽ യാത്രക്കാർക്ക് സേവനം നൽകിയതായി ഖത്തർ റെയിൽ അറിയിച്ചു.
സ്റ്റേഷനുകളിൽ ലുസൈൽ QNB സ്റ്റേഷൻ ഏറ്റവും തിരക്കേറിയതായിരുന്നു, ഏകദേശം 88,000 യാത്രക്കാർ എത്തി. അതിന് പിന്നാലെ മ്ഷൈരേബ്, DECC സ്റ്റേഷനുകളും മുന്നിലുണ്ടായിരുന്നു. ......
ദോഹ:മില്ലേനിയം കിഡ്സ് സംഘടിപ്പിച്ച 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന മലയാളം കവിതാ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മലയാള ഭാഷയും കേരളത്തിന്റെ സമ്പന്ന സാംസ്കാരിക പൈതൃകവും വിദ്യാർത്ഥികളിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘കേരളം നമ്മുടെ കേരളം’ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. മില്ലേനിയം കിഡ്സ് പ്രതിനിധികൾ വിജയികളെ പ്രഖ്യാപിച്ചു.
ഖത്തറിലെ 20 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ......
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷമായ 'ദേശോത്സവം 2025' രണ്ടുദിവസത്തെ വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. സൽവാ റോഡിലെ അത്ലൻ ക്ലബ് ഹൗസിൽ വെച്ചായിരുന്നു കലാമേള അരങ്ങേറിയത്.
കൂട്ടായ്മയുടെ പ്രസിഡൻ്റ് ഷമീർ ടി.കെ ഹസ്സൻ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിന് സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ചു. ......
ദോഹ: സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ഔട്ട്ലറ്റ് ഗറാഫയിലെ എസ്ദാൻ മാളിൽ പ്രവർത്തനമാരംഭിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിദികളായ ദോഹ ബാങ്ക് കോർപറേറ്റ് ബാങ്കിങ് ആക്ടിങ് ഹെഡ് ഫാദി ഫദൽ, മുഹമ്മദ് അഹമ്മദ് അൽ ഒമൈരി (മക്ക, സൗദി അറേബ്യ) തുടങ്ങിയവർ ചേർന്നു നിർവഹിച്ചു. ......
ദോഹ: കഴിഞ്ഞ 12 വർഷമായി ഖത്തറിലെ റീട്ടെയിൽ രംഗത്ത് ഉപഭോക്താവിന്റെ വിശ്വാസവും പിന്തുണയും സ്വന്തമാക്കി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ പത്താമത്തെ ഔട്ട്ലെറ്റ് ഗ്രാൻഡ് എക്സ്പ്രസ് നജ്മയിൽ പ്രവർത്തനം ആരംഭിച്ചു.
ഖത്തറിലെ സാമൂഹിക–സാംസ്കാരിക–വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, ബിൻ യൂസഫ് ഗ്രൂപ്പ് സിഇഒ ഡേവിഡ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, മറ്റു മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ വിൽപ്പന ഐബിപിസി പ്രസിഡന്റ് മിസ്റ്റർ താഹ മുഹമ്മദ്, റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കലിൽ നിന്നും ഏറ്റുവാങ്ങി.
പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന ആകര്ഷകമായ നിരവധി ഓഫറുകളും, പ്രമോഷനുകളും ഈ ഔട്ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. ......